സ്‌കൂട്ടര്‍ കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Update: 2025-06-29 05:14 GMT

തൃശ്ശൂര്‍: വാഴക്കോട് പ്ലാഴി സംസ്ഥാന പാതയില്‍ സ്‌കൂട്ടര്‍ കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വെങ്ങാനെല്ലൂര്‍ സ്വദേശി മിഥുന്‍ (28) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയോടെയാണ് അപകടം. ഉടന്‍തന്നെ നാട്ടുകാരും പോലിസും ചേര്‍ന്ന് മിഥുനെ ചേലക്കര ഗവ. താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ജീവോദയ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.