സ്കൂൾ വാനിൽ നിന്നിറങ്ങിയ രണ്ടാം ക്ലാസുകാരി അതേ വാഹനമിടിച്ച് മരിച്ചു.

Update: 2025-03-13 14:24 GMT

കോഴിക്കോട്:കുണ്ടായിത്തോട് സ്കൂൾ വാനിൽ നിന്നിറങ്ങിയ രണ്ടാം ക്ലാസുകാരി അതേ വാഹനമിടിച്ച് മരിച്ചു


നല്ലളം കിഴ് വനപാടം വി.പി.അഫ്സലിൻ്റെ ( നല്ലളം സൗത്ത് ശാഖ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി) മകൾ ചെറുവണ്ണൂർ വെസ്റ്റ് എൽ.പി. സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി സൻഹമറിയം (ഏഴ് വയസ്സ്) മരിച്ചത്.

കുട്ടിയെ വീടിന് സമീപം ഇറക്കിയ ശേഷം വാഹനം പിന്നോട്ട് എടുക്കുമ്പോഴായിരുന്നു അപകടം. കുട്ടിയുടെ ദേഹത്തുകൂടി വാൻ കയറിയിറങ്ങിയതായാണ് വിവരം. കുട്ടി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.മാതാവ്: സുമയ്യസഹോദരങ്ങൾ :റബീഹ്, യസീദ്