പാര്‍ക്കിങിനെ ചൊല്ലി തര്‍ക്കം; സ്‌കൂള്‍ അധ്യാപകനെ കൊലപ്പെടുത്തി

Update: 2025-08-22 08:05 GMT

വാരണാസി: ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ പാര്‍ക്കിങ് സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് 48 വയസ്സുള്ള സ്‌കൂള്‍ അധ്യാപകനെ മൂന്ന് പേര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. വാരണാസിയിലെ ഒരു പ്രമുഖ സ്വകാര്യ സ്‌കൂളിലെ അധ്യാപകനായ പ്രവീണ്‍ ഝായാണ് കൊല്ലപ്പെട്ടത്.

വ്യാഴാഴ്ച രാത്രിയാണ് സംഭവം. പാര്‍ക്കിംഗിനെച്ചൊല്ലി അധ്യാപകന്‍ പ്രവീണ്‍ ഝായും പ്രതിയായ ആദര്‍ശ് സിങും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായി.തര്‍ക്കം രൂക്ഷമായപ്പോള്‍, ആദര്‍ശും മറ്റു രണ്ടുപേരും ചേര്‍ന്ന് ഇഷ്ടികയും വടിയും ഉപയോഗിച്ച് ഝായെ ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ് അവശനായ അധ്യാപകനം ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തില്‍ പോലിസ് പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികളിലൊരാള്‍ പട്‌ന സര്‍വകലാശാലയിലെ ഡീനിന്റെ മകനാണെന്നാണ് വിവരം.

Tags: