സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം ഏഴായി

Update: 2025-07-25 09:47 GMT

ജലവാര്‍: രാജസ്ഥാനിലെ ജലവാറില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. 28പേര്‍ക്ക് പരിക്കുണ്ട്. രാവിലെ കുട്ടികള്‍ ക്ലാസിലേക്ക് എത്തുന്നതിനിടെയാണ് അപകടം നടക്കുന്നത്. പോലിസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പലരും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു. പല വിദ്യാര്‍ഥികളുടെയും പരിക്കുകള്‍ ഗുരുതരമാണ്.

അതേസമയം, ഇങ്ങനെ ഒരപകടം വരുത്തിവച്ചതാണെന്നും നേരത്തെതന്നെ സ്‌കുളിന്റെ പലഭാഗങ്ങളും പൊളിഞ്ഞു വീഴാനായി നില്‍ക്കുകയായിരുന്നെന്നും അധികൃതരുടെ അനാസ്ഥയാണ് അപകടത്തിനു കാരണമെന്നും പ്രദേശവാസികള്‍ പ്രതികരിച്ചു. ഭരണകൂടത്തിന്റെ പരാജയമാണ് ഇങ്ങനെ ഒരപകടം ഉണ്ടായതിനു പിന്നിലെന്നും അവര്‍ കൂട്ടിചേര്‍ത്തു.

പരിക്കേറ്റ കുട്ടികളുടെ ചികില്‍സ സര്‍ക്കാര്‍ വഹിക്കുമെന്നും മേല്‍ക്കൂര എങ്ങനെ തകര്‍ന്നുവെന്ന് കണ്ടെത്താന്‍ ഉന്നതതല അന്വേഷണം നടത്തുമെന്നും രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി മദന്‍ ദിലാവര്‍ പറഞ്ഞു.

Tags: