ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്‌കൂള്‍ കലോല്‍സവത്തില്‍ മൈം; കര്‍ട്ടന്‍ താഴ്ത്തി അധ്യാപകന്‍
കാസര്‍കോട്: ഇസ്രായേല്‍ വംശഹത്യ ചെയ്യുന്ന ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൈം ഷോ അവതരിപ്പിച്ചതിന്റെ പേരില്‍ സ്‌കൂള്‍ കലോത്സവം നിര്‍ത്തിവെച്ചു. കാസര്‍കോട് കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച മൈം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് അധ്യാപകന്‍ കര്‍ട്ടന്‍ താഴ്ത്തുകയായിരുന്നു.
Full View
ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ മൈം ആണെന്നും മരിച്ചുവീണ കുഞ്ഞിനെ എടുത്ത് സ്റ്റേജിന്റെ മുന്നില്‍ കൊണ്ടുവരുന്നതാണ് അവതരിപ്പിച്ചതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. മൈം നിര്‍ത്തിവെച്ചത്തില്‍ പ്രതിഷേധിച്ച് സ്‌കൂളിലേക്ക് എംഎസ്എഫ് മാര്‍ച്ച് നടത്തി.