വനിതാ അഭിഭാഷകരുടെ തൊഴില്‍ സ്ഥിതി സാഹചര്യങ്ങള്‍ വ്യക്തമാക്കി എസ്സിബിഎ സര്‍വേ

Update: 2025-12-04 07:56 GMT

ന്യൂഡല്‍ഹി: വനിതാ അഭിഭാഷകരുടെ തൊഴില്‍ സ്ഥിതി സാഹചര്യങ്ങള്‍ വ്യക്തമാക്കി സുപ്രിം കോടതി ബാര്‍ അസോസിയേഷന്‍ സര്‍വേ. നേതൃത്വ അവസരങ്ങള്‍, ലിംഗപരമായ പക്ഷപാതം, കരിയര്‍ തിരഞ്ഞെടുപ്പുകള്‍, വിവാഹത്തിന്റെയും മാതൃത്വത്തിന്റെയും ജോലിയിലെ സ്വാധീനം എന്നിവയെക്കുറിച്ചുള്ള അവരുടെ വീക്ഷണങ്ങളാണ് ഡാറ്റ പ്രതിഫലിപ്പിക്കുന്നത്.

301 പ്രതികരണങ്ങളെ അടിസ്ഥാനമാക്കി അവതിരിപ്പിച്ച സര്‍വേ പ്രകാരം 25.2 ശതമാനം പേര്‍ ജോലി പ്രോല്‍സാഹജനകമല്ലെന്നും 11.3 ശതമാനം പേര്‍ പ്രോല്‍സാഹജനകമാണെന്നും പറഞ്ഞു. 296 പ്രതികരണങ്ങളില്‍ 57.8 ശതമാനം പേര്‍ ബാറില്‍ നേതൃസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് തുല്യ അവസരമില്ലെന്ന് പറഞ്ഞപ്പോള്‍ 42.2 ശതമാനം പേര്‍ തുല്യ അവസരമുണ്ടെന്ന് വ്യക്തമാക്കി.

ലിംഗപരമായ പക്ഷപാതത്തെക്കുറിച്ച് പ്രതികരിച്ച 299 പേരില്‍ 33.1 ശതമാനം പേര്‍ തങ്ങള്‍ക്ക് പക്ഷപാതം അനുഭവപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞു, 23.1 ശതമാനം പേര്‍ ഇല്ല എന്ന് പറഞ്ഞു. 16.4 ശതമാനം പേര്‍ക്ക് തൊഴില്‍ അവസരങ്ങളും, 14 ശതമാനം പേര്‍ക്ക് ശമ്പള തുല്യതയുടെ അഭാവവും, 13.7 ശതമാനം പേര്‍ക്ക് മെന്റര്‍ഷിപ്പിന്റെ അപര്യാപ്തതയും, 6.2 ശതമാനം പേര്‍ക്ക് ജോലിസ്ഥലത്തെ ലൈംഗിക പീഡനവും, 2.1 ശതമാനം പേര്‍ക്ക് മാനസികാരോഗ്യ ആശങ്കകളും, 0.3 ശതമാനം പേര്‍ക്ക് ഗവേഷണ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനവും ലഭിച്ചെന്നും ഡാറ്റ വ്യക്തമാക്കുന്നു.

തങ്ങളുടെ പെണ്‍മക്കളെ അഭിഭാഷകരാക്കുമോ എന്ന ചോദ്യത്തിന് പ്രതികരിച്ച 295 പേരില്‍ 64.1 ശതമാനം പേര്‍ അതെ എന്നും, 15.3 ശതമാനം പേര്‍ ഇല്ല എന്നും മറുപടി നല്‍കി.

Tags: