മഞ്ചേരി: സത്യസരണി എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പ്ലസ് ടു തലം മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സെപ്തംബര്‍ 5,6,7 ദിവസങ്ങളിലായി ത്രിദിന പഠന ക്യാംപ് സംഘടിപ്പിക്കുന്നു.മനുഷ്യ ബന്ധങ്ങളെ തകര്‍ത്തെറിയുന്ന തരത്തില്‍ കലാലയങ്ങള്‍ കേന്ദ്രമായി വളര്‍ന്നു വന്നുകൊണ്ടിരിക്കുന്ന യുക്തിരഹിത സ്വതന്ത്ര ചിന്ത, ലിബറലിസം, നിരീശ്വരവാദം, ലഹരി വസ്തു ഉപഭോഗത്തിന്റെ അതിപ്രസരം തുടങ്ങിയ അധാര്‍മിക സാഹചര്യങ്ങളില്‍നിന്നും പുതുതലമുറയെ ഇസ്ലാം മുന്നോട്ട് വയ്ക്കുന്ന ധാര്‍മിക മൂല്യവും സാമൂഹിക പ്രതിബദ്ധതയും ഉള്ള സമൂഹമാക്കി വളര്‍ത്തിയെടുക്കുന്നതിന് പ്രാപ്തരാക്കുക എന്നതാണ് ക്യാംപിന്റെ ലക്ഷ്യം.
ചിന്തകരും ഗ്രന്ഥകാരന്മാരും പണ്ഡിതന്മാരുമായ ഡോ. അഷ്‌റഫ് കല്‍പ്പറ്റ, ടി അബ്ദുറഹ്മാന്‍ ബാഖവി, സി ഹംസ, ജി കെ എടത്തനാട്ടുകര തുടങ്ങിയ പ്രമുഖര്‍ വിവിധ സെഷനുകളിലായി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 7293 006 002 എന്ന നമ്പറില്‍ ബന്ധപ്പെടുക.