കോഴിക്കോട്: മഴയില്‍ നിറഞ്ഞൊഴുകിയ ഓടയില്‍വീണ് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. കോവൂര്‍ സ്വദേശി ശശിയുടെ(60) മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. കോവൂര്‍ എംഎല്‍എ റോഡില്‍ മണലേരിതാഴത്തെ ബസ് സ്‌റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ശശി അബദ്ധത്തില്‍ കാല്‍വഴുതി ഓടയില്‍ വീഴുകയായിരുന്നു.
ശക്തമായ മഴയായതിനാല്‍ റോഡിനോടു ചേര്‍ന്നുള്ള ഓടയില്‍ വെള്ളംനിറഞ്ഞിരുന്നു. ഇതിനിടെയായിരുന്നു അപകടം.ഇന്നലെ രാത്രി 8.30നായിരുന്നു സംഭവം.തുടര്‍ന്ന് പോലിസും ഫയര്‍ഫോഴ്‌സും പരിശോധന നടത്തുകയായിരുന്നു. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് പാലാഴിയില്‍ റോഡിന് സമീപം ഓടയില്‍ നിന്നും മൃതദേഹം കിട്ടിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.