യുവ സന്യാസി റെയ്ല്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍

Update: 2025-07-02 02:09 GMT

തൃശൂര്‍: മലയാളിയായ യുവ സന്യാസിയെ തെലങ്കാനയിലെ റെയ്ല്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നേപ്പാളില്‍ സന്യാസ ജീവിതം നയിച്ചിരുന്ന ശ്രിബിന്‍(38) ആണ് മരിച്ചത്. കുന്നംകുളം വെസ്റ്റ് മങ്ങാട് കുറുമ്പൂര്‍ വീട്ടില്‍ പരേതനായ ശ്രീനിവാസന്റെയും സുന്ദരിഭായിയുടെയും മകനാണ്. നാട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രെയ്‌നില്‍ ഒരു സംഘം തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ശ്രിബിന്‍ കുന്നംകുളത്തിനടുത്തുള്ള ക്ഷേത്രത്തിലെ ശാന്തിയെ കഴിഞ്ഞ വ്യാഴാഴ്ച ഫോണ്‍ വിളിച്ച് അറിയിച്ചതായി പറയപ്പെടുന്നു. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.