ചികില്‍സാ പിഴവില്‍ കാഴ്ച്ച നഷ്ടപ്പെട്ടെന്ന് ആരോപിക്കുന്ന സനൂപിന് കൃത്രിമക്കണ്ണുകള്‍ വച്ചു

Update: 2026-03-03 08:16 GMT

തൃശൂര്‍: ചികില്‍സാ പിഴവില്‍ കാഴ്ച്ച നഷ്ടപ്പെട്ടെന്ന് ആരോപിക്കുന്ന മുളങ്ങാട്ടുപറമ്പില്‍ സനൂപിന് താല്‍ക്കാലികമായി കൃത്രിമക്കണ്ണുകള്‍ വച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികില്‍സയ്ക്കിടെയായിരുന്നു സനൂപിന് ഇരു കണ്ണുകളും നഷ്ടമായത്.

ചികില്‍സാപ്പിഴവിനെ തുടര്‍ന്നാണ് കാഴ്ച നഷ്ടപ്പെട്ടതെന്ന ആരോപണം ഉയര്‍ന്നിരുന്നു.മുട്ടുവേദനയെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് പോയതായിരുന്നു സനൂപ്. പിന്നാലെയാണ് കാഴ്ച നഷ്ടപ്പെട്ടത്. സനൂപിന് കൃത്രിമ കണ്ണുകള്‍ വെച്ച സംഭവം കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചു.

Tags: