സംജോലി മസ്ജിദ് തര്‍ക്കം: ഹൈക്കോടതിയെ സമീപിക്കുമെന്ന് മസ്ജിദ് കമ്മിറ്റി

Update: 2025-10-30 16:05 GMT

ഷിംല: ഹിമാല്‍ചല്‍പ്രദേശിലെ സംജോലി മസ്ജിദ് പൊളിച്ചുമാറ്റണമെന്ന മുന്‍സിപ്പില്‍ കമ്മീഷണര്‍ കോടതി ഉത്തരവ് ജില്ലാ കോടതി ശരിവച്ചു. മസ്ജിദ് കമ്മിറ്റിയും വഖ്ഫ് ബോര്‍ഡും നല്‍കിയ അപ്പീല്‍ തള്ളിയാണ് ഉത്തരവ്. ഈ ഉത്തരവിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് സംജോലി മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ലത്തീഫ് പറഞ്ഞു. മസ്്ജിദ് നില്‍ക്കുന്ന സ്ഥലം ഹിമാചല്‍ പ്രദേശ് വഖ്ഫ് ബോര്‍ഡിന്റേതാണെന്ന് അദ്ദേഹം പറഞ്ഞു. മസ്ജിദിനെതിരെ ഹിന്ദുത്വ സംഘടനകള്‍ നടത്തിയ പ്രതിഷേധമാണ് മുന്‍സിപ്പല്‍ കമ്മീഷണര്‍ കോടതിയുടെ ഉത്തരവിന് കാരണമായത്. സംസ്ഥാനത്തെ 21 പ്രദേശങ്ങളിലാണ് ഹിന്ദുത്വര്‍ മസ്ജിദിനെതിരേ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ നടത്തിയത്.