ഇസ്രായേലിലെ ബെന്‍ഗുരിയോണ്‍ വിമാനത്താവളവും സൈനികതാവളവും ആക്രമിച്ച് ഹൂത്തികള്‍

Update: 2025-04-14 01:40 GMT

സന്‍ആ: ഇസ്രായേലിലെ ബെന്‍ഗുരിയോണ്‍ വിമാനത്താവളവും ഡോത് മിച്ച സൈനികത്താവളവും യെമനിലെ ഹൂത്തികള്‍ ആക്രമിച്ചു. ഫലസ്തീന്‍-2 ഹൈപ്പര്‍സോണിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് ഹൂത്തികളുടെ സൈനിക വക്താവായ ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരി അറിയിച്ചു. ഗസയില്‍ ഇസ്രായേല്‍ തുടരുന്ന വംശഹത്യയില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണം. യുഎസ് യെമനില്‍ നടത്തുന്ന ആക്രമണങ്ങള്‍ കൊണ്ടൊന്നും ഗസയ്ക്കുള്ള പിന്തുണ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്ന് യഹ്‌യാ സാരി വ്യക്തമാക്കി.

ഇസ്രായേലിനെതിരെ നടന്ന ആക്രമണത്തെ ഹമാസിന്റെ അല്‍ ഖസ്സം ബ്രിഗേഡ് വക്താവ് അബു ഉബൈദ സ്വാഗതം ചെയ്തു. ''ഫലസ്തീനോടും അല്‍അഖ്‌സയോടുമുള്ള യെമന്റെ പിന്തുണയെ ഹമാസ് അഭിനന്ദിക്കുന്നു. അതിന്റെ പേരില്‍ അവര്‍ രക്തവും സമ്പത്തും നല്‍കി കൊണ്ടിരിക്കുകയാണ്. യെമന്റെ പോരാട്ടം മുസ്‌ലിം ഉമ്മത്തിന്റെ ഉണര്‍വിന്റെ തെളിവാണ്. വിശ്വാസവും പ്രവര്‍ത്തനവും ഒരുമിക്കുന്ന സമയമാണിത്.''-അബു ഉബൈദ പറഞ്ഞു. യെമനെ പോലെ മുസ്‌ലിം ഉമ്മത്ത് പോരാടണമെന്ന് ഫലസ്തീന്‍ മുജാഹിദീന്‍ പ്രസ്ഥാനം ആവശ്യപ്പെട്ടു.