ഹോളി ദിനത്തില്‍ മുസ്‌ലിംകള്‍ പുറത്തിറങ്ങരുതെന്ന് പറഞ്ഞ അനുജ് ചൗധരിക്ക് ക്ലീന്‍ ചിറ്റ് നല്‍കി സംഭല്‍ പോലിസ്

സംഭല്‍(ഉത്തര്‍പ്രദേശ്): ഹോളി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണെന്നും ജുമുഅ വര്‍ഷത്തില്‍ 52 തവണയുണ്ടെന്നും അതിനാല്‍ ഹോളി ദിനത്തില്‍ മുസ്‌ലിംകള്‍ പുറത്തിറങ്ങരുതെന്നും പറഞ്ഞ സംഭല്‍ സിഒ അനൂജ് ചൗധരിക്ക് ക്ലീന്‍ ചിറ്റ് നല്‍കി. അമിതാബ് താക്കൂര്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ സംഭല്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ എസ്പിയാണ് അന്വേഷണം നടത്തിയത്. പരാതിയില്‍ നിരവധി പേരുടെ മൊഴികള്‍ രേഖപ്പെടുത്തിയെന്നും അനൂജ് ചൗധരി എന്തെങ്കിലും കുറ്റം ചെയ്തതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും എസ്പിയുടെ റിപോര്‍ട്ട് പറയുന്നതായി ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.