സംഭലില്‍ വിവാഹ വീട്ടില്‍ തീപിടിത്തം; അനുജ് ചൗധരി പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു (VIDEO)

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭലിലെ ചന്ദോസിയില്‍ വിവാഹ വീട്ടില്‍ തീപിടിത്തം. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. തുടര്‍ന്ന് പോലിസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. ചന്ദോസി സര്‍ക്കിള്‍ ഓഫീസറായ അനൂജ് ചൗധരിയും തീയണക്കാന്‍ എത്തിയിരുന്നു. അനൂജ് ചൗധരിയും മറ്റൊരു ഉദ്യോഗസ്ഥനും വീടിനകത്തേക്ക് ഒരു വടിയിട്ട് കുത്തി നോക്കുമ്പോഴാണ് തീ ആളിക്കത്തിയത്. മറ്റൊരു ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് കാരണമെന്ന് പറയപ്പെടുന്നു.
सँभल: चंदौसी के मौलागढ़ इलाके में घर में लगी आग की चपेट में आने से बाल बाल बचे सीओ अनुज चौधरी और अन्य पुलिस कर्मी, आग बुझाते समय अचानक भड़की लपटे।#sambhal #fire pic.twitter.com/I7R1HxKgpH
— Ubaidur Rehman عبید الرحمن (@Ubaidur_r) May 29, 2025
ഹോളിദിനത്തില്‍ മുസ്ലിംകള് പുറത്തിറങ്ങരുതെന്ന് വിവാദ പ്രസ്താവന നടത്തിയ പോലിസുകാരനാണ് അനൂജ് ചൗധരി.
സംഭല്‍ മസ്ജിദുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ഇയാള്‍ മുസ്ലിംകള്ക്ക് നേരെ വെടിയുതിര്‍ത്തെന്നും ആരോപണമുണ്ട്.