സംഭല്‍ സംഘര്‍ഷം; ഒരാള്‍ക്ക് ജാമ്യം

Update: 2025-06-03 17:18 GMT
സംഭല്‍ സംഘര്‍ഷം; ഒരാള്‍ക്ക് ജാമ്യം

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹി ജമാ മസ്ജിദിലെ ഹിന്ദുത്വ സര്‍വേയില്‍ പ്രതിഷേധിച്ചതിന് നവംബര്‍ മുതല്‍ ജയിലിലുള്ള യുവാവിന് ജാമ്യം. മുഹമ്മദ് അര്‍ഷാദ് എന്ന യുവാവിനാണ് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അസോസിയേഷന്‍ ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് എന്ന സംഘടനയാണ് മുഹമ്മദ് അര്‍ഷാദിന് നിയമസഹായം നല്‍കിയത്.

അതേസമയം, ബലി പെരുന്നാളിന്റെ അറവുമായി ബന്ധപ്പെട്ട് കര്‍ശനമായ നിര്‍ദേശങ്ങള്‍ സംഭല്‍ ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെന്‍സിയ പുറത്തിറക്കി. 19 സ്ഥലങ്ങളില്‍ മാത്രമേ അറവ് അനുവദിക്കൂയെന്നാണ് പറഞ്ഞിരിക്കുന്നത്.

Similar News