കോഴിക്കോട് വ്യത്യസ്തമായ ബൈക്ക് റേസ് നടക്കും; സല്‍മാന്‍ ഖാന്‍ വരും'': മന്ത്രി വി അബ്ദുല്‍ റഹ്‌മാന്‍

Update: 2025-10-26 06:54 GMT

മലപ്പുറം: കോഴിക്കോട് സ്റ്റേഡിയത്തില്‍ വ്യത്യസ്തമായ ബൈക്ക് റേസ് നടക്കുമെന്ന് കായികമന്ത്രി വി അബ്ദുല്‍ റഹ്‌മാന്‍. ബോളിവുഡ് താരം സല്‍മാന്‍ ഖാനായിരിക്കും റേസ് ഉദ്ഘാടനം ചെയ്യുകയെന്നും പൂക്കോട്ടൂരില്‍ മഡ് റേസ് ഉത്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കുന്നതിനെ ചൊല്ലിയുള്ള വിവാദം തുടരുന്നതിനിടെയാണ് മന്ത്രിയുടെ പുതിയ വാഗ്ദാനം.