ശമ്പള നിഷേധം: സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ബുധനാഴ്ച

മാധ്യമം, മംഗളം അടക്കം മാധ്യമങ്ങളിലെ ശമ്പള നിഷേധത്തിനും തൊഴിലാളി ദ്രോഹ നടപടികള്‍ക്കുമെതിരേ കണ്‍വെന്‍ഷന്‍

Update: 2026-01-27 09:02 GMT

തിരുവനന്തപുരം: മാധ്യമം, മംഗളം അടക്കം മാധ്യമങ്ങളിലെ ശമ്പള നിഷേധത്തിനും തൊഴിലാളി ദ്രോഹ നടപടികള്‍ക്കുമെതിരേ സംയുക്ത ട്രേഡ് യൂണിയനുകളുടെ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നാളെ കോഴിക്കോട് സ്‌നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ നടക്കും. മാസങ്ങളായി തുടരുന്ന ശമ്പള കുടിശ്ശികയില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് നേരെ മാനേജ്‌മെന്റുകള്‍ നിഷേധ സമീപനം തുടരുന്ന സാഹചര്യത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്റെയും കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്റെയും ആഭിമുഖ്യത്തില്‍ സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തുന്ന വര്‍ഗ ബഹുജന സമരങ്ങള്‍ കണ്‍വെന്‍ഷന്‍ പ്രഖ്യാപിക്കും.

സിഐടിയു അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. എച്ച്എംഎസ് മുന്‍ അഖിലേന്ത്യ പ്രസിഡന്റ് അഡ്വ. തമ്പാന്‍ തോമസ്, എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍, സിഐടിയു ദേശീയ സെക്രട്ടറി കെ എന്‍ ഗോപിനാഥ്, ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി പദ്മനാഭന്‍, എസ്ടിയൂ സംസ്ഥാന പ്രസിഡന്റ് അഡ്വ. റഹ്മത്തുള്ള, എച്ച്എംഎസ് സംസ്ഥാന സെക്രട്ടറി ടോമി മാത്യു, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റജി, ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ പ്രസിഡന്റ് വി എസ് ജോണ്‍സണ്‍, ജനറല്‍ സെക്രട്ടറി ജയ്‌സണ്‍ മാത്യു തുടങ്ങിയവര്‍ സംസാരിക്കും.

Tags: