നിര്‍മാണത്തിലിരിക്കുന്ന പള്ളിക്ക് മുകളില്‍ കാവിക്കൊടി കെട്ടി

Update: 2025-05-25 02:48 GMT

കട്ടക്ക്: നിര്‍മാണത്തിലിരിക്കുന്ന മുസ്‌ലിം പള്ളിക്ക് മുകളില്‍ ബജ്‌റങ് ദളുകാര്‍ കാവിക്കൊടി കെട്ടി. ഒഡീഷയിലെ ജഗത്‌സിങ്പൂരിലെ സാന്റയില്‍ മേയ് 22നാണ് സംഭവം. സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ എല്ലാ അനുമതികളോടെയുമാണ് മസ്ജിദ് നിര്‍മാണം നടക്കുന്നത്. മസ്ജിദിന് അനധികൃതമായാണ് അനുമതി നല്‍കിയതെന്നും കെട്ടിടം തങ്ങളുടെ ഓഫിസാക്കി മാറ്റുമെന്നും ബജ്‌റങ് ദള്‍ നേതാവ് പ്രഖ്യാപിച്ചു.