എന്‍ഡിഎയില്‍ ചേര്‍ന്നത് ആലോചിച്ച് എടുത്ത തീരുമാനമെന്ന് സാബു ജേക്കബ്; ഔദ്യോഗിക പ്രഖ്യാപനം നാളെ
കൊച്ചി: ട്വന്റി ട്വന്റി എന്‍ഡിഎയില്‍ ചേര്‍ന്നതിന് വിശദീകരണവുമായി സാബു ജേക്കബ്. ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമാണെന്നും ട്വന്റി ട്വന്റിയെ സംബന്ധിച്ച് ഏറ്റവും നിര്‍ണായക തീരുമാനമാണ് എടുത്തിരിക്കുന്നതെന്നും സാബു പറഞ്ഞു.
താന്‍ ഒരു രാഷ്ട്രീയക്കാരനല്ല, ഒരു വ്യവസാസി ആണ്. രാഷ്ട്രീയത്തിലേക്ക് വരാനുണ്ടായ സാഹചര്യം തന്നെ എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ച് കേരളത്തെ കട്ടുമുടിച്ച് നാട് നശിപ്പിക്കുന്നതു കണ്ടാണ് എന്നും സാബു പറഞ്ഞു. ട്വന്റി ട്വന്റിയെ ഭൂമിയില്‍ നിന്ന് ഉന്‍മൂലനം ചെയ്യാന്‍ ഇവിടുത്തെ എല്‍ഡിഎഫും യുഡിഎഫും വെല്‍വെയര്‍ പാര്‍ട്ടിയും പിഡിപിയും എസ്ഡിപിഐയും ശ്രമിച്ചെന്നും സാബു കൂട്ടിചേര്‍ത്തു.
പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ നാളെ ട്വന്റി ട്വന്റി എന്‍ഡിഎയുടെ ഔദ്യോഗിക ഭാഗമാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.