ശബരിമല യുവതീ പ്രവേശനം; വിലക്ക് തുടരണമെന്ന് തന്ത്രി കണ്ഠരര് രാജീവര്

Update: 2026-03-22 12:20 GMT

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന വിലക്ക് തുടരണമെന്ന് തന്ത്രി കണ്ഠരര് രാജീവര്. സുപ്രിംകോടതിയിൽ എഴുതി നൽകിയ വാദത്തിലാണ് തന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഈ മാസം 23 വരെയാണ് കക്ഷികൾക്ക് വാദങ്ങൾ സമർപ്പിക്കാൻ സുപ്രിംകോടതി സമയം നൽകിയിരിക്കുന്നത്. തന്ത്രി കണ്ഠരര് രാജീവര് ഈ കേസിലെ പ്രധാന കക്ഷിയാണ്. യുവതീ പ്രവേശന വിലക്ക് തുടരണമെന്നാണ് പ്രധാനമായും തന്ത്രി വാദത്തിൽ വ്യക്തമാക്കുന്നത്. ആചാരങ്ങളിൽ അവസാനത്തീർപ്പ് കോടതികൾ അല്ലെന്നാണ് പന്തളം കൊട്ടാരം കോടതിയിൽ വാദിച്ചത്. ആചാരങ്ങൾ സംരക്ഷിക്കണമെന്ന് എൻഎസ്എസും സുപ്രിംകോടതിയിൽ നിലപാട് അറിയിച്ചു.

സ്ത്രീ സ്വാതന്ത്ര്യം, ലിംഗസമത്വം എന്നിവയ്ക്ക് മുകളിൽ അല്ല മതസ്വാതന്ത്ര്യമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് വാദിച്ചു. യുവതികൾ ശബരിമലയിൽ പ്രവേശിക്കണോ എന്നതിൽ വ്യക്തമായ നിലപാട് പറയാതെയായിരുന്നു സംസ്ഥാന സർക്കാരിന്‍റെ സത്യവാങ്മൂലം.