ശബരിമല യുവതീ പ്രവേശനം; ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുകയാണെന്ന് സുപ്രിംകോടതി
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ ഒന്‍പത് അംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുകയാണെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത്.
സുപ്രിംകോടതിയുടെ അഞ്ചംഗ സമിതി ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വിധി പുറപ്പെടുവിച്ചത് 2018 ലാണ്. പിന്നീട് വിധി പുനപ്പരിശോധിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നിരവധിപേര്‍ സുപ്രിംകോടതിയെ സമീപിക്കുകയുണ്ടായി. അങ്ങിനെയാണ് വിശാല ബെഞ്ചിലേക്ക് വിഷയം വിടാനുള്ള തീരുമാനം ഉണ്ടാകുന്നത്.