ശബരിമല യുവതീപ്രവേശനം; ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു

Update: 2026-04-04 15:34 GMT

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന കേസ് പുനഃപരിശോധനയ്ക്കായി സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിനാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രൂപം നല്‍കിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചില്‍ ഏക വനിതാ ജഡ്ജി ജസ്റ്റിസ് ബി വി നാഗരത്‌നയും അംഗമാണ്. ഏപ്രില്‍ ഏഴിനാണ് വാദം കേള്‍ക്കല്‍ ആരംഭിക്കുന്നത്.

ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, എം എം സുന്ദരേഷ്, അഹസനുദ്ദീന്‍ അമാനുള്ള, അരവിന്ദ് കുമാര്‍, എ ജെ മസീഹ്, പി ബി വരാലെ, ആര്‍ മഹാദേവന്‍, ജോയ്മാല ബാഗ്ചി എന്നിവരടങ്ങിയ ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിനാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രൂപം നല്‍കിയത്. ശബരിമല യുവതീ പ്രവേശനം എതിര്‍ക്കുന്നവരുടെ വാദം ഏപ്രില്‍ ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍ നടക്കും. യുവതീപ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഏപ്രില്‍ 14,15,16 തീയതികളിലും നടക്കും.

Tags: