ശബരിമല നട ഇന്ന് തുറക്കും; ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണം പൂശിയ പാളികള്‍ പുനസ്ഥാപിക്കും
പത്തനംതിട്ട: ശബരിമല നട ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് തുറക്കും. തുലാമാസ പൂജകള്‍ക്കായാണ് നട തുറക്കുന്നത്. ശനിയാഴ്ച രാവിലെ അഞ്ചുമണി മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം ഉണ്ടാകും. ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണം പൂശിയ പാളികള്‍ വൈകീട്ട് നാലിന് പുനസ്ഥാപിക്കും. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ചെന്നൈയില്‍ നിന്നു തിരികെ എത്തിച്ച ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണം പൂശിയ പാളികളാണ് പുനസ്ഥാപിക്കുന്നത്.
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങളും സന്നിധാനത്ത് പുരോഗമിക്കുകയാണെന്നാണ് റിപോര്‍ട്ടുകള്‍. 22ന് തീര്‍ത്ഥാടകര്‍ക്ക് ശബരിമലയിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ട്. ശബരിമല, മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും. മേല്‍ശാന്തി നറുക്കെടുപ്പും സന്നിധാനത്ത് നടക്കും. 14 പേരാണ് ശബരിമല മേല്‍ശാന്തിയുടെ സാധ്യത പട്ടികയില്‍ ഉള്ളത്.