പാലാ: പാലാ-പൊന്‍കുന്നം റോഡില്‍ ക്രെയിന്‍ സൂമില്‍ ശബരിമല തീര്‍ഥാടകരുടെ ബസ് ഇടിച്ച് അപകടം. തോട്ടനാലില്‍ റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങി വന്ന ക്രെയിനിന്റെ സൂമിലാണ് ബസ് ഇടിച്ചത്. അപകടത്തിന് പിന്നാലെ ബസിന് പിന്നിലായി എത്തിയ കാറും നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടു. ഇന്ന് രാവിലെ 9.30ഓടെയായിരുന്നു സംഭവം.
ആന്ധ്രാപ്രദേശില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. കാര്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് റിപോര്‍ട്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.