തിരുവനന്തപുരം: ശബരിമല സ്വര്‍ണകൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ വഴിത്തിരിവ്. വിഗ്രഹങ്ങള്‍ വാങ്ങിയതായി വിദേശ വ്യവസായി പറഞ്ഞ ഡി മണി എന്നയാള്‍ ഉണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) സ്ഥിരീകരിച്ചു. വ്യവസായിയുടെ മൊഴിയില്‍ പറയുന്ന ചെന്നൈ സ്വദേശിയായ ഡി മണിയുടെ സംഘത്തിലുള്ളവരെ എസ്‌ഐടി ഫോണില്‍ ബന്ധപ്പെട്ടു.
ശബരിമലയിലെ നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്നും ഡി മണി എന്നറിയപ്പെടുന്ന ഒരാള്‍ വാങ്ങിയെന്നുമാണ് വ്യവസായിയുടെ മൊഴി. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് വ്യവസായിക്ക് ചില വിവരങ്ങള്‍ അറിയാമെന്ന് എസ്‌ഐടിയെ അറിയിച്ചത്. എസ്‌ഐടി ചെന്നൈയിലേക്ക് പുറപ്പെട്ടെന്നാണ് വിവരം.