ശബരിമല സ്വര്‍ണക്കൊള്ള; പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടി, ഹരജി തള്ളി

Update: 2026-02-13 05:11 GMT

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളകേസില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ ആയ പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടി.അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി. മതിയായ കാരണങ്ങള്‍ ഇല്ലാതെയാണ് തന്നെ അറസ്റ്റ് ചെയതതെന്ന് പങ്കജ് ഭണ്ഡാരി പറഞ്ഞിരുന്നു. എന്നാല്‍ അറസ്റ്റ് ചെയ്തതില്‍ വീഴ്ചയില്ലെന്ന് ഹൈക്കോടതി അറിയിച്ചു.

മൂന്നാഴ്ചയോളം നടന്ന വാദത്തിന് ഒടുവിലാണ് ജാമ്യാപേക്ഷ തള്ളിയത്. അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കുന്ന സമയത്ത് പ്രതിക്ക് ജാമ്യം നല്‍കിയാല്‍ തിരിച്ചടിയുണ്ടാകുമെന്ന് എസ്ഐടിയും പ്രോസിക്യൂഷനും കോടതിയില്‍ വാദിച്ചത്. ഇത് അംഗീകരിച്ചാണ് കോടതി പങ്കജ് ഭണ്ഡാരിയുടെ ജാമ്യാപേക്ഷ തള്ളിയത്.

Tags: