ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ബിജെപി നേതാക്കളുമായി അടുത്ത ബന്ധമെന്ന് റിപോര്‍ട്ടുകള്‍
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ബിജെപി നേതാക്കളുമായി അടുത്ത ബന്ധമെന്ന് റിപോര്‍ട്ടുകള്‍. കര്‍ണാടക മുന്‍ മുഖ്യമന്ത്രി സദാനന്ദ ഗൗഡയും ഉപമുഖ്യമന്ത്രിയായിരുന്ന അശ്വന്ത് നാരായണനും ഉണ്ണികൃഷ്ണണ്‍ പോറ്റിക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
2020 -21 കാലഘട്ടങ്ങളിലെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബംഗളൂരു ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ സ്വര്‍ണ്ണവാതിലുകളുടെ സമര്‍പ്പണത്തിനാണ് ഇരുനേതാക്കളും എത്തിയത്. കേന്ദ്രമന്ത്രിയായിരുന്ന സമയത്താണ് സദാനന്ദ ഗൗഡ പരിപാടിക്കെത്തുന്നത്.ഉപമുഖ്യമന്ത്രിയായിരിക്കുന്ന സമയത്താണ് അശ്വന്ത് നാരായണ്‍ പോറ്റിക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തത്. മണിക്കൂറുകളോളം ഇരു നേതാക്കളും പരിപാടിയില്‍ പങ്കെടുത്തതിന്റെ റിപോര്‍ട്ടുകളും പുറത്തു വന്നു.