ശബരിമല സ്വര്‍ണ്ണകൊള്ള: എസ്‌ഐടി അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി

Update: 2025-12-03 13:11 GMT

കൊച്ചി: ശബരിമല സ്വര്‍ണ്ണകൊള്ളയിലെ എസ്‌ഐടി അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. എസ്‌ഐടി അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒന്നര മാസം സമയം നീട്ടിനല്‍കി ഹൈക്കോടതി. അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ് ദേവസ്വം ബെഞ്ചിന്റെ തീരുമാനം. ശാസ്ത്രീയ പരിശോധന ഫലം അടുത്തയാഴ്ച ലഭിക്കുമെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചു. മൂന്നാമത്തെ അന്വേഷണ പുരോഗതി റിപോര്‍ട്ട് പരിശോധിച്ച ശേഷം കോടതി ഇടക്കാല ഉത്തരവ് പുറപെടുവിച്ചു. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന കാര്യവും എസ് പി എസ് ശശിധരന്‍ കോടതിയെ അറിയിച്ചു. കേസിലെ രണ്ടു പ്രതികളെ ഇനിയും ചോദ്യം ചെയ്യാനുണ്ട്. തെളിവെടുപ്പും പൂര്‍ത്തിയാക്കണം. ഇത് പരിഗണിച്ചാണ് കോടതി ഒരു മാസം കൂടി സമയം അനുവദിച്ചത്. ഇത് രണ്ടാം തവണയാണ് അധിക സമയം അനുവദിക്കുന്നത്.

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിന്റെ എഫ്‌ഐആര്‍ ആവശ്യപ്പെട്ടുള്ള ഇഡിയുടെ ഹരജി വീണ്ടും പരിഗണിക്കാന്‍ മജിസ്ട്രേറ്റ് കോടതിക്ക് ദേവസ്വം ബെഞ്ച് നിര്‍ദേശം നല്‍കി. നേരത്തെ റാന്നി കോടതി ഇഡിയുടെ ഹരജി തള്ളിയിരുന്നു. ഇതിനു പിന്നലെയാണ് ഇഡി ഹൈകോടതിയെ സമീപിച്ചത്. ഇഡി അന്വേഷണം എസ്‌ഐടിയുടെ അന്വേഷണത്തെ തടസ്സപ്പെടുത്തി എന്ന നിലപാടാണ് ഹൈക്കോടതിക്കുള്ളത്. കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി. കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് നടപടി.

Tags: