ശബരിമല സ്വര്‍ണക്കൊള്ള; സിപിഎം നേതാവായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സിപിഎം നേതാവുമായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. ദ്വാരപാലക ശില്‍പ കേസിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. പാളികള്‍ കൊടുത്തുവിടാനുള്ള മിനുട്‌സില്‍ പത്മകുമാര്‍ തിരുത്തല്‍ വരുത്തിയത് മനപ്പൂര്‍വ്വമാണെന്ന് എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.
കട്ടിളപ്പാളി കേസില്‍ പത്മകുമാറിന്റെ ജാമ്യാപേക്ഷ വിജിലന്‍സ് കോടതിയും ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറിയതില്‍ അടക്കം ബോര്‍ഡില്‍ ഒപ്പം ഉണ്ടായിരുന്ന എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് പത്മകുമാറിന്റെ വാദം. മുന്‍ ബോര്‍ഡ് അംഗം എന്‍ വിജയകുമാറും കേസില്‍ അറസ്റ്റിലായിരുന്നു.