ശബരിമല സ്വര്‍ണ്ണക്കൊള്ള; തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് എസ്‌ഐടി

Update: 2026-03-13 08:48 GMT

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തന്ത്രി രാജീവര് കണ്ഠരര്‍ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രത്യേക അന്വേഷണ സംഘം. വിചാരണക്കോടതിയുടെ നിരീക്ഷണങ്ങള്‍ക്കെതിരെയും തന്ത്രിക്കെതിരായ തെളിവുകള്‍ ചൂണ്ടിക്കാട്ടിയും എസ്‌ഐടി ഹൈക്കോടതിയെ സമീപിച്ചു.

തന്ത്രിക്കെതിരേ കൃത്യമായ തെളിവുകള്‍ ഉണ്ടെന്നും, എന്നാല്‍ തെളിവുകളില്ലെന്ന കൊല്ലം വിജിലന്‍സ് കോടതിയുടെ പരാമര്‍ശങ്ങള്‍ തെറ്റാണെന്നും അപ്പീലില്‍ പറയുന്നു. ഈ പരാമര്‍ശങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യണമെന്നും തന്ത്രിക്ക് ലഭിച്ച രണ്ട് കേസുകളിലെയും ജാമ്യം റദ്ദാക്കണമെന്നുമാണ് എസ്‌ഐടിയുടെ ആവശ്യം.

അതേസമയം, ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവും തന്ത്രി നടത്തി. ശബരിമല യുവതീപ്രവേശനത്തെ എതിര്‍ത്തതില്‍ സര്‍ക്കാറിനുള്ള വൈരാഗ്യമാണ് അറസ്റ്റിന് പിന്നിലെന്നാണ് തന്ത്രി കണ്ഠര് രാജീവര് ജാമ്യാപേക്ഷയില്‍ വാദിച്ചത്.

Tags: