ശബരിമല സ്വര്‍ണക്കൊള്ള; ശങ്കരദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Update: 2026-01-14 11:14 GMT

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം ശങ്കരദാസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി. വെള്ളിയാഴ്ചയിലേക്കാണ് മാറ്റിയിരിക്കുന്നത്. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശങ്കരദാസ് മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയത്.

ശങ്കരദാസിന്റെ ചികില്‍സാ രേഖകള്‍ അന്വേഷണ സംഘം കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കാത്തതിനെത്തുടര്‍ന്നാണ് അപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ രണ്ട് ജാമ്യാപേക്ഷയും കോടതി തള്ളി. ദ്വാരപാലക ശില്പ കേസിലും കട്ടിളപ്പാളി കേസിലുമാണ് ജാമ്യാപേക്ഷ നല്‍കിയത്. റിമാന്‍ഡ് കാലാവധി കഴിയാറായെന്നും ജാമ്യം നല്‍കണമെന്നും പോറ്റിയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, തെളിവുകള്‍ ഇനിയും കണ്ടെത്താനുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കോടതി എംഗീകരിക്കുകയായിരുന്നു.

Tags: