കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന ദേവസ്വം മുന്‍ കമ്മീഷണറും പ്രസിഡന്റുമായ എന്‍ വാസുവിന് ജാമ്യം.കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് ജാമ്യം തേടി വാസു കോടതിയെ സമീപിച്ചത്. ശബരിമല കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയാണ് എന്‍ വാസു.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അറസ്റ്റിലായ പ്രതികളില്‍ എന്‍.വാസു അടക്കം ഇതുവരെ അഞ്ചു പേരാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു, എസ് ശ്രീകുമാര്‍, സുധീഷ് കുമാര്‍ ഉള്‍പ്പടെ മൂന്ന് പ്രതികള്‍ക്കാണ് കോടതി നേരത്തെ സ്വാഭാവിക ജാമ്യം അനുവദിച്ചത്. അതേസമയം, തന്ത്രി കണ്ഠര് രാജീവരുടെ രണ്ട് കേസുകളിലെയും ജാമ്യ ഹര്‍ജികളില്‍ ഇന്നലെ വാദം പൂര്‍ത്തിയായി. ഈ മാസം 18 ന് ജാമ്യഹര്‍ജിയില്‍ കോടതി വിധി പറയും.