ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിന് ജാമ്യം
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിയായ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിന് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 43 ദിവസം കഴിഞ്ഞാണ് ജാമ്യം. പ്രതിഭാഗത്തിന്റെ വാദം മുഖവിലയ്ക്കെടുത്ത വിജിലന്‍സ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ദ്വാരപാലക ശില്പ കേസിലെ ആറാം പ്രതിയാണ് ശ്രീകുമാര്‍. മുരാരി ബാബുവിന് പിന്നാലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ ശ്രീകുമാര്‍ ദ്വാരപാലക ശില്പ പാളികള്‍ കടത്തുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ജോലിയില്‍ പ്രവേശിച്ചത്. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ഒപ്പ് വെച്ചു എന്നതാണ് ജാമ്യഹരജിയിലെ വാദം.