ശബരിമല സ്വര്‍ണക്കൊള്ള; സിപിഎം നേതാവായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ദ്വാരപാലക ശില്പങ്ങളുടെ കേസിലാണ് വിധി.
അതേസമയം, ഉണ്ണികൃഷ്ണന്‍ പോറ്റി വീണ്ടും ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. രണ്ടു കേസുകളിലും നല്‍കിയ ജാമ്യാപേക്ഷ 14-ാം തീയതി വിജിലന്‍സ് കോടതി പരിഗണിക്കും.