ശബരിമല സ്വര്‍ണക്കൊള്ള; തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ എസ് ബൈജുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

Update: 2025-11-29 08:51 GMT

കൊല്ലം: ശബരിമല കട്ടിളപ്പാളി കേസില്‍ തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ എസ് ബൈജുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ കെഎസ് ബൈജുവിനെ എസ്‌ഐടിയുടെ കസ്റ്റഡിയില്‍ വിട്ടു. ഇന്ന് വൈകിട്ട് നാലുമണിവരെയാണ് എസ്‌ഐടിയുടെ കസ്റ്റഡിയില്‍ വിട്ടത്. സ്വര്‍ണ്ണക്കൊള്ളയില്‍ കെ എസ് ബൈജു ഏഴാം പ്രതിയാണ്.

ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ കേസിലാണ് എസ്‌ഐടി ബൈജുവിനെ കസ്റ്റഡിയില്‍ വാങ്ങിയത്. സ്വര്‍ണപ്പാളികള്‍ ശബരിമലയില്‍ നിന്നും കൊണ്ടുപോകുമ്പോള്‍ കെ എസ് ബൈജു സ്ഥലത്ത് ഉണ്ടായിരുന്നില്ല. പാളികള്‍ കൈമാറുമ്പോള്‍ തൂക്കം ഉള്‍പ്പടെ രേഖപ്പെടുത്തേണ്ടത് തിരുവാഭരണം കമ്മീഷണറാണ്. ഈ സമയത്തെ അസാന്നിധ്യം അടക്കം ഗൂഢാലോചനയ്ക്ക് തെളിവെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.

Tags: