ശബരിമല സ്വര്‍ണക്കൊള്ള: 'തൊണ്ടി മുതല്‍ ഇതുവരെ കണ്ടെത്തിയില്ല, എല്ലാ പ്രതികളും പുറത്തുവരുന്നു'; രമേശ് ചെന്നിത്തല
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിനെതിരേ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കൊള്ളയില്‍ എല്ലാ അന്വേഷണവും മരവിച്ചു. തൊണ്ടി മുതല്‍ ഇതുവരെ കണ്ടെത്തിയില്ല. കുറ്റപത്രം ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. വന്‍ പ്രതികളെ രക്ഷപ്പെടുത്തുന്നു. എല്ലാ പ്രതികളും പുറത്തുവരുന്ന സാഹചര്യത്തില്‍ എസ്‌ഐടിയുടെ ആത്മാര്‍ഥത ചോദ്യ ചെയ്യേണ്ടിവരുമെന്ന് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദത്തിന് എസ്‌ഐടി വഴങ്ങുകയാണ്. കടകംപള്ളിക്കെതിരേ എന്തുകൊണ്ടാണ് നിയമ നടപടിയെടുക്കാത്തത്? സോണിയ ഗാന്ധിയുടെ പേര് പറയുന്നത് ശിവന്‍കുട്ടിക്ക് പേരെടുക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കാനാണ് ശ്രമമെന്നും നല്ല സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് ചര്‍ച്ചകള്‍ നടത്തുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.