തിരുവനന്തുപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ കെ എസ് ബൈജു, പങ്കജ് ഭണ്ഡാരി, ഗോവര്‍ധന്‍ എന്നീ മൂന്ന് പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി. 14 ദിവസത്തേക്ക് കൂടിയാണ് കോടതി ഇവരുടെ റിമാന്‍ഡ് കാലാവധി നീട്ടിയത്. കേസില്‍ അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് റിമാന്‍ഡ് നീട്ടിയത്.
കേസിലെ പ്രധാന പ്രതികളിലൊരാളായ കെ എസ് ബൈജു ദ്വാരപാലക ശില്‍പം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സ്വാഭാവിക ജാമ്യം തേടി നാളെ കോടതിയില്‍ ഹരജി സമര്‍പ്പിക്കും. കട്ടിളപ്പാളി മോഷണക്കേസില്‍ നേരത്തെ ബൈജുവിന് ജാമ്യം ലഭിച്ചിരുന്നു.