പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയിലെ മൂന്നാം പ്രതി ഡി സുധീഷ്‌കുമാര്‍ റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് റിമാന്‍ഡിലായിരിക്കുന്നത്. പത്തനംതിട്ട ജഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് ആണ് കേസ് പരിഗണിച്ചത്.
പ്രധാന പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ സുധീഷ് കുമാര്‍ അവസരം നല്‍കിയെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. സ്വര്‍ണ്ണം പൊതിഞ്ഞവയാണ് പാളികളെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും, അത് ഇളക്കി മാറ്റിയ സമയത്തും രേഖകളില്‍ സുധീഷ് 'ചെമ്പ്' എന്ന് തന്നെയാണ് രേഖപ്പെടുത്തിയത്. പാളികള്‍ ഏറ്റുവാങ്ങിയത് ഉണ്ണികൃഷ്ണന്‍ പോറ്റിയല്ലായിരുന്നിട്ടും, മഹസറില്‍ പോറ്റിയുടെ പേര് എഴുതിച്ചേര്‍ത്തതും സുധീഷ് കുമാറാണെന്നതിനും തെളിവ് ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേസില്‍ സുധീഷ് കുമാറിനെ അറസ്റ്റ് ചെയ്തത്.