ശബരിമല സ്വര്‍ണക്കൊള്ള: സിപിഎം നേതാവായ എ പത്മകുമാര്‍ ഗൂഢാലോചന നടത്തിയെന്ന് കോടതി

Update: 2026-01-08 04:55 GMT

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷനും സിപിഎം നേതാവുമായ എ പത്മകുമാര്‍ ഗൂഢാലോചന നടത്തിയെന്ന് കൊല്ലം വിജിലന്‍സ് കോടതി. എ പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയുള്ള ഉത്തരവില്‍, വേലി തന്നെ വിളവ് തിന്നെന്നാണ് കോടതിയുടെ നിരീക്ഷണം. പോറ്റിയും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയത്.

തന്ത്രിയുടെ അഭിപ്രായം അവഗണിച്ച് പാളികള്‍ കൊടുത്തുവിട്ടതായി എസ്‌ഐടി കോടതിയില്‍ പറഞ്ഞു.2018 മുതല്‍ പത്മകുമാറിന് പോറ്റിയുമായി ബന്ധമുണ്ട്. പത്മകുമാറിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നും എസ്‌ഐടി കോടതിയില്‍ ആവശ്യപ്പെട്ടു.

അതേസമയം കേസിലെ കള്ളപ്പണം വെളുപ്പിക്കലില്‍ ഇഡി ഇന്ന് കേസ് എടുക്കും. ഉണ്ണികൃഷ്ണന്‍ പോറ്റി,ഗോവര്‍ധന്‍, പങ്കജ് ഭണ്ഡാരി തുടങ്ങിയവരുടെ സാമ്പത്തിക ഇടപാടുകള്‍ ആകും ആദ്യഘട്ടത്തില്‍ പരിശോധന നടത്തുക. പിഎംഎല്‍എ നിയമപ്രകാരം കേസെടുക്കുന്നതോടെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും.

Tags: