ശബരിമല സ്വര്‍ണക്കൊള്ള: കൈയ്യിലുള്ളത് പോറ്റി കൈമാറിയ വസ്തുക്കളെന്ന് ഡി മണി പറഞ്ഞെന്ന് വ്യവസായി
തിരുവനന്തപുരം: ചാക്കില്‍ കെട്ടിയ നിലയിലാണ് വസ്തുക്കള്‍ ഉണ്ടായിരുന്നതെന്ന് ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രവാസി വ്യവസായിയുടെ മൊഴി. തനിക്കും ആന്റിക് ബിസിനസില്‍ താല്‍പര്യമുണ്ടായിരുന്നതിനാല്‍ ഡി മണിയില്‍ നിന്നും ഈ അമൂല്യ വസ്തുക്കള്‍ കാണാനായി ഡിണ്ടിഗലിലുള്ള വീട്ടിലേക്ക് പോയെന്നാണ് മൊഴി.
ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുകള്‍ കൈവശമുണ്ടെന്ന് ഡി മണി പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളാണ് ഡി മണിയെ പരിചയപ്പെടുത്തുന്നതെന്നും ഇയാള്‍ പറഞ്ഞു.
ശബരിമല ഉള്‍പ്പെടെയുള്ള വിവിധ ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കളാണിതെന്നും ഇതൊക്കെ ഒരു പോറ്റി കൈമാറിയതാണെന്നുമാണ് മണി പറഞ്ഞതെന്നും വ്യവസായി പറഞ്ഞു. അതേസമയം, നാളെ ഡി മണി അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരാകും. ആദ്യം താന്‍ ഡി മണി അല്ലെന്നും എംഎസ് മണിയാണ് എന്നുമാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍, ഇയാള്‍ ഡി മണി തന്നെയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.