കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി ഡിസംബര്‍ 30 വരെ നീട്ടി. ദ്വാരപാലക സ്വര്‍ണക്കടത്ത് കേസിലാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. കൊല്ലം ജില്ലാ സെഷന്‍സ് കോടതിയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. അതേസമയം കേസില്‍ പത്മകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി പിന്നീട് പരിഗണിക്കാന്‍ മാറ്റി.
ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും ജാമ്യാപേക്ഷ ഡിസംബര്‍ 30 ന് പരിഗണിക്കും. ജാമ്യാപേക്ഷ വിജിലന്‍സ് തള്ളിയതോടെയാണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പെട്ടെന്ന് തീരുമാനം എടുക്കാന്‍ കഴിയുന്ന കേസല്ലെന്നും ഗുരുതര സ്വഭാവമുള്ള കേസ് ആണിതെന്നുമായിരുന്നു കോടതി നിരീക്ഷിച്ചത്.