ശബരിമല സ്വര്‍ണക്കൊള്ള; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തന്ത്രി സമാജം
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഖില കേരള തന്ത്രി പ്രചാരക് സഭ ഹൈക്കോടതിയില്‍ ഹരജി നല്‍കി
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തന്ത്രിസമാജം. അഖില തന്ത്രി പ്രചാരക സഭയാണ് എസ്‌ഐടി അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പോലിസ് രാഷ്ട്രീയ ഉന്നതരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും അതിനാല്‍ അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നുമാണ് ഹരജിയില്‍ പറയുന്നത്.
'വാജിവാഹനം' തന്ത്രിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ സംഭവത്തെ നിലവിലെ കേസുമായി ബന്ധിപ്പിക്കുകയാണ്. ഇത് അന്വേഷണം വഴിതിരിച്ചുവിടാനാണ്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലും കര്‍ണാടകയിലും അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ട്. സ്വര്‍ണക്കൊള്ളയില്‍ രാജ്യാന്തര ബന്ധങ്ങളുണ്ട്. അതിനാല്‍ എസ്‌ഐടി അന്വേഷണം കാര്യക്ഷമമാകില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും തന്ത്രിസമാജം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടു.