ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴികളില്‍ വൈരുദ്ധ്യമെന്ന് എസ്‌ഐടി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴികളില്‍ വൈരുദ്ധ്യമെന്ന് എസ്‌ഐടി. പോറ്റിയുടെ മൊഴി കേരളത്തിന് പുറത്തുള്ള തട്ടിപ്പ് സംഘം പറഞ്ഞു പഠിപ്പിച്ച മൊഴിയാണ് ഇയാള്‍ പ്രത്യേക ആന്വേഷണ സംഘത്തിനു നല്‍കിയത്.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഗൂഢാലോചന നടത്തിയത് അഞ്ചംഗ സംഘമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കിയിരുന്നു. ബെംഗളൂരുവിലെ ഗൂഢാലോചനയില്‍ കേരളത്തിലെ ഉന്നതര്‍ക്കും പങ്കുണ്ടെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്. ചെന്നൈയ്ക്ക് പുറമെ ബെംഗളൂരുവും സന്ദര്‍ശിച്ച പോറ്റി അവിടെ ആരെയെല്ലാം കണ്ടു എന്നതിലും അന്വേഷണം നടക്കുകയാണ്.
പോറ്റിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണം കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണമാണോ എന്ന കാര്യത്തിലും അന്വേഷണം നടക്കുകയാണ്. ആഭരണ രൂപത്തിലുള്ള സ്വര്‍ണമായതിനാല്‍ ഇതിനൊന്നും കൃത്യമായ രേഖകളില്ല.