ശബരിമല സ്വര്‍ണ്ണക്കൊള്ള; സോണിയ ഗാന്ധിക്ക് എന്തെങ്കിലും പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് എം എ ബേബി

Update: 2026-04-04 06:23 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സോണിയ ഗാന്ധിക്ക് എന്തെങ്കിലും പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. സ്വര്‍ണ്ണക്കൊള്ളയിലെ പ്രധാന രണ്ടു പ്രതികള്‍ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചു. ഇത്ര പെട്ടെന്ന് കടന്നു ചെല്ലാന്‍ കഴിയാത്ത സ്ഥലത്ത് ഒന്ന് അധികം തവണ ചെല്ലുന്നു. സംശയത്തിന് ഒരുപാട് സാധ്യതയുണ്ട്.

എന്നാല്‍ സോണിയ ഗാന്ധിക്ക് എതിരെ ഇതുവരെ ഒരു തെളിവും വന്നിട്ടില്ല. ആകെ പുറത്ത് വന്നിട്ടുള്ളത് ചിത്രങ്ങള്‍ മാത്രമാണെന്നും എംഎ ബേബി പറഞ്ഞു.പക്ഷേ കൂടിക്കാഴ്ചയില്‍ ദുരൂഹതകള്‍ ഉണ്ടെന്ന് എംഎ ബേബി പറഞ്ഞു.

പത്മകുമാറിനെ അറസ്റ്റ് ചെയ്തത് ചുമതലയില്‍ വീഴ്ച വരുത്തി എന്ന് കാണിച്ചാണെന്ന് എംഎ ബേബി പറഞ്ഞു. ചുമതലയില്‍ വീഴ്ച വരുത്തിയത് മാത്രമാണോ ചെയ്തത തെറ്റുന്ന വ്യക്തത വരണം. തെറ്റ് ചെയ്‌തെന്ന് കണ്ടെത്തിയാല്‍ അവരെ ചെവിയില്‍ പിടിച്ച പുറത്തു കളയുമെന്നും എംഎ ബേബി പറഞ്ഞു.

Tags: