ദിണ്ടിഗല്‍: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങല്‍ നിഷേധിച്ച് വ്യവസായി. സ്വര്‍ണക്കടത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നാണ് മൊഴി.ശബരിമല സ്വര്‍ണക്കടത്ത് സംബന്ധിച്ച് രമേശ് ചെന്നിത്തല പരാമര്‍ശിച്ച വ്യവസായിയുടെ മൊഴിയിലെ പ്രധാനപ്പെട്ട കണ്ണിയാണ് ഡി മണി. ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനായി നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്നായിരുന്നു വ്യവസായിയുടെ മൊഴി.
ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലയായി ശബരിമലയിലെ ഉന്നതന്‍ പണം വാങ്ങിയെന്നും വ്യവസായി മൊഴി നല്‍കിയിരുന്നു. പുരാവസ്തു കടത്ത് സംഘത്തിലുള്ള ഡി മണിയാണ് വിഗ്രഹങ്ങള്‍ വാങ്ങിയതെന്നും തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ചായിരുന്നു ഇടപാടുകള്‍ എന്നുമായിരുന്നു ഇയാളുടെ മൊഴി.
ഡി മണിക്കും ഉണ്ണികൃഷ്ണന്‍ പോറ്റിക്കും ഇടയില്‍ ഇടനിലക്കാരനായി നിന്നത് ശ്രീകൃഷ്ണന്‍ ആണെന്നാണ് എസ്ഐടി സംശയിക്കുന്നത്. ഇയാളും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്നാണ് എസ്ഐടി പരിശോധിക്കുന്നത്. ഇരുവരെയും വിശദമായി ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലേക്കും അന്വേഷണസംഘം കടന്നേക്കും.