ശബരിമല സ്വര്‍ണക്കൊള്ള; മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും

Update: 2026-01-23 06:20 GMT

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്‍പ കേസിലുമാണ് മുരാരി ബാബു സ്വാഭാവിക ജാമ്യം തേടിയത്. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് സ്വാഭാവിക ജാമ്യം തേടിയത്.

ക്ഷേത്രത്തിലെ കട്ടിളപ്പടി, ദ്വാരപാലക ശില്‍പങ്ങള്‍ എന്നിവയില്‍ നിന്നായി 4147 ഗ്രാം സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. ഇതില്‍ ബെല്ലാരിയിലെ ഗോവര്‍ധന്റെ പക്കല്‍ നിന്ന് 474.96 ഗ്രാം സ്വര്‍ണം മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. ബാക്കി സ്വര്‍ണം എവിടെയാണെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അയ്യപ്പന്റെ സ്വത്ത് സംരക്ഷിക്കേണ്ടവര്‍ തന്നെ കൊള്ളക്കാരായി മാറിയ സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Tags: