കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ഡി മണിയ്ക്ക് പങ്കില്ലെന്ന് റിപോര്‍ട്ട്. എസ്‌ഐടിയാണ് ഹൈക്കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്. അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷനും സിപിഎം നേതാവുമായ എ പത്മകുമാര്‍ ഗൂഢാലോചന നടത്തിയെന്ന് കൊല്ലം വിജിലന്‍സ് കോടതി കണ്ടെത്തി. എ പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയുള്ള ഉത്തരവില്‍, വേലി തന്നെ വിളവ് തിന്നെന്നാണ് കോടതിയുടെ നിരീക്ഷണം. പോറ്റിയും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയത്.