'സ്വര്‍ണം കട്ടവരാരപ്പാ, സഖാക്കളാണേ അയ്യപ്പാ'; പാര്‍ലമെന്റിന് മുന്നില്‍ പാട്ടുപാടി പ്രതിഷേധവുമായി യുഡിഎഫ് എംപിമാര്‍
ന്യൂഡല്‍ഹി: ശബരിമലയിലെ സ്വര്‍ണക്കൊള്ള വിഷയത്തില്‍ പാര്‍ലമെന്റിന് മുന്നില്‍ പാട്ടുപാടി യുഡിഎഫ് എംപിമാരുടെ പ്രതിഷേധം. പാര്‍ലമെന്റിന്റെ ഇരു സഭകളിലെയും എംപിമാരും പ്രതിഷേധത്തില്‍ പങ്കെടുത്തു. 'സ്വര്‍ണം കട്ടവര്‍ ആരപ്പാ സഖാക്കളാണേ അയ്യപ്പാ' എന്ന ഗാനം പാടി, അമ്പലക്കള്ളനായ പിണറായി വിജയന്‍ ഉടന്‍ രാജിവെച്ച് പുറത്തുപോകണമെന്ന മുദ്രാവാക്യവുമുയര്‍ത്തിയായിരുന്നു പ്രതിഷേധം. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിലവിലുള്ള എസ്‌ഐടി അന്വേഷണമല്ല, കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
അതേസമയം, സിബിഐ അന്വേഷണം വേണമെന്ന എംപിമാരുടെ ആവശ്യത്തോട് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണമുണ്ടായില്ല.