തെല്‍ അവീവിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി യൂറോപ്യന്‍ വിമാനക്കമ്പനി; രണ്ട് ലക്ഷം ബുക്കിങ് റദ്ദാക്കി
ഡബ്ലിന്‍: ഇസ്രായേലിലെ തെല്‍അവീവിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി ഐറിഷ് വിമാനക്കമ്പനിയായ റയാന്‍ എയര്‍. വിമാനങ്ങള്‍ക്കും യാത്രക്കാര്‍ക്കും സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആഗസ്റ്റ് ഒന്നുവരെ സര്‍വീസുകള്‍ നിര്‍ത്തിയത്. ഏകദേശം രണ്ടുലക്ഷം ബുക്കിങുകള്‍ റദ്ദാക്കി. ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് യെമനിലെ ഹൂത്തികള്‍ ഉപരോധം പ്രഖ്യാപിച്ചതാണ് തീരുമാനത്തിന് കാരണം. ജൂലൈ 31 വരെ ഇസ്രായേലിലേക്കും തിരിച്ചും സര്‍വീസ് ഇല്ലെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ് നേരത്തെ അറിയിച്ചിരുന്നു. എയര്‍ ഇന്ത്യ അടക്കം മറ്റ് ഏഴു വിമാനക്കമ്പനികളും സര്‍വീസ് നിര്‍ത്തിയിട്ടുണ്ട്.