പാരിസ്: പാരിസില്‍ അടിയന്തര ലാന്‍ഡിങ്ങ് നടത്തി റയാനെയര്‍ വിമാനം. മിലാനില്‍ നിന്ന് ലണ്ടനിലേക്കു പറന്നുയര്‍ന്ന വിമാനമാണ് അടിയന്തര ലാന്‍ഡിങ്ങ് നടത്തിയത്. വിമാനത്തിലെ ഒരു യാത്രക്കാരന്‍ സ്വന്തം പാസ്പോര്‍ട്ടിലെ പേജുകള്‍ കീറി കഴിക്കുകയായിരുന്നു. ഇതിന് പിന്നാലെ മറ്റൊരു യാത്രക്കാരന്‍ തന്റെ പാസ്പോര്‍ട്ട് പിടിച്ച് ശുചിമുറിയിലേക്ക് ഓടി. കാബിന്‍ ക്രൂ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
അസാധാരണവും എന്നാല്‍ സമാന സ്വഭാവത്തിലുള്ളതുമായ ഇരുവരുടെയും പെരുമാറ്റം അധികൃതരെ ആശയക്കുഴപ്പത്തിലാക്കി. പാരിസിലേക്ക് അടിയന്തിര ലാന്‍ഡിംഗ് നടത്തിയ വിമാനം രണ്ടു മണിക്കൂറിന് ശേഷമാണ് യാത്ര പുനരാരംഭിച്ചത്. ഇരുവരെയും ലാന്‍ഡ് ചെയ്ത ശേഷം ഫ്രഞ്ച് അധികൃതര്‍ അറസ്റ്റ് ചെയ്തു.